പൂച്ചയെ കൊന്ന് സ്റ്റോറിയിട്ട് യുവാവിന്റെ ക്രൂരത. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ഷജീര്‍ ആണ് പൂച്ചയ്ക്ക് ഭക്ഷണം നല്കിയ ശേഷം കൊന്നത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടു പോസ്റ്റുകളായാണ് ഷജീര്‍ ഇത് പോസ്റ്റു ചെയ്തത്. പൂച്ചയ്ക്ക് ഭക്ഷണം നല്‍കുന്നതും കൊന്നശേഷമുള്ള ദൃശ്യങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലോറിയുടെ ക്യാമ്പിനിലിരുന്ന് പൂച്ചയ്ക്ക് ഭക്ഷണം നല്‍കുന്നതാണ് ഒരു ദൃശ്യം. ക്രൂരത കണ്ടവരാണ് പൊലീസിനെ വിവരമറിയിച്ചത്. എവിടെ നിന്നാണ് സംഭവം എന്നത് അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം ആരംഭിച്ചതായി ചെര്‍പ്പുളശേരി പൊലീസ് അറിയിച്ചു.