TOPICS COVERED

പുനലൂര്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും നാലു ലക്ഷം രൂപ വീതം പിഴയും.  കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപം പുറമ്പോക്കിലെ കുടിലില്‍ താമസിച്ചിരുന്ന ഇന്ദിര, മൊഴയന്‍ ബാബു എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് തെങ്കാശി സ്വദേശി ശങ്കറിനു തടവും പിഴയും വിധിച്ചത്.  കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 

ഓരോ കൊലപാതകത്തിനും പ്രത്യേകം ജീവപര്യന്തം തടവ് വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. കേസിലെ മുഖ്യസാക്ഷിയുടെ മൊഴിയും കൊലപാതകത്തിനു ശേഷം പ്രതി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും കോടതി തെളിവായി സ്വീകരി്ച്ചു.   കുറ്റകൃത്യത്തിനു പ്രതി ഉപയോഗിച്ച അരകല്ല്, ഇന്‍റര്‍ലോക്ക് കട്ട എന്നിവകൊണ്ടു തലയ്ക്കുണ്ടായ മുറിവാണ് മരണകാരണമെന്ന ഡോക്ടറുടെ മൊഴിയും തെളിവായി സ്വീകരിച്ചു. 

2023 ഏപ്രില്‍ 23 നു നടത്തിയ കൊലപാതകത്തില്‍ തമിഴ്നാട് തെങ്കാശി സ്വദേശി ശങ്കര്‍ കുറ്റക്കാരനാണെന്നു ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. മറ്റൊരു കൊലപാതക കേസില്‍ പൂജപ്പുര സെന്‍ട്രല്‍‌ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ദിവസമാണ് ഇരട്ടക്കൊലപാതകം നടത്തിയത്.  വീട്ടിലിരുന്നു മദ്യപിച്ച ശേഷം ഇന്ദിരയെ കടന്നു പിടിയ്ക്കുകയും പിന്നീട് അമ്മിക്കല്ല് എടുത്ത് തലയ്ക്ക് അടിച്ചു കൊല്ലുകയും ആയിരുന്നു. തടയാന്‍ ശ്രമിച്ച ബാബുവിനെ ഇന്‍റര്‍ലോക്ക് കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്

ENGLISH SUMMARY:

In the Punalur double murder case, the Kollam Additional Sessions Court sentenced Tenkasi native Shankar to double life imprisonment and a fine of ₹4 lakh for each victim. The victims, Indira and Mozhayan Babu, were residing in a shed near the KSRTC depot when they were brutally murdered.