മാതാപിതാക്കളെ മകന്‍ അതിക്രൂരമായികൊലപ്പെടുത്തിയ ഞെട്ടലിലാണ് കായംകുളം പുല്ലുകുളങ്ങര ഗ്രാമം. നാട്ടുകാരനായ പീടികച്ചിറ നടരാജനെയും ഭാര്യ സിന്ധുവിനേയും ആക്രമിച്ച അഭിഭാഷകന്‍ കൂടിയായ മകന്‍ നവജിത്തിനെ കനകക്കുന്ന് പൊലീസ് ഇന്നലെതന്നെ കസ്റ്റഡിയിൽ എടുത്തു.ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനിരിക്കേയാണ് ഇന്നലെ രാത്രി മാതാപിതാക്കളെ നവജിത്ത് ആക്രമിച്ചത്. രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനമായിരുന്നു. ഇടയ്ക്ക് ലഹരിമരുന്നുകളും ഉപയോഗിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് മാതാപിതാക്കളെ ആക്രമിച്ചത്. 

ഓഗസ്റ്റ് ആദ്യം കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട ശേഷം കൊച്ചിയിൽ വിമാനമിറങ്ങുകയും കാണാതാകുകയും ചെയ്ത ബെംഗളുരു സ്വദേശിയാണ് സൂരജ് ലാമ. പിതാവിനെ കാണാതായ ശേഷം ഒന്നര മാസത്തോളം മകൻ പൊലീസ് സ്റ്റേഷനുകളിലടക്കം കയറിയിറങ്ങിയിരുന്നു. ഹേബിയസ് ഹർജിക്കു പിന്നാലെ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചെങ്കിലും ഈ അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല. കണ്ടെത്തിയ മൃതദേഹത്തിന് ഒന്നര മാസത്തോളം പഴക്കമുണ്ട്. 

ENGLISH SUMMARY:

Kayamkulam murder case involves a son brutally murdering his parents in Pullukulangara. The accused, Navajith, is in custody while the body of a missing person from Kochi was found after a lengthy search.