എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഉത്തര്‍പ്രദേശില്‍ രോഗിയെ മയക്കിക്കിടത്തി ബലാല്‍സംഗം ചെയ്ത് ആശുപത്രി ജീവനക്കാരന്‍. ബൽറാംപൂർ ജില്ലയിലെ പച്ച്പേഡ്വയിലെ സ്വകാര്യ ആശുപത്രിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പ്രതിയായ ഭൈസാഹ്വയിലെ മധ്യനഗർ സ്വദേശി യോഗേഷ് പാണ്ഡെയെ കുറ്റകൃത്യം നടന്ന് 48 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നതനുസരിച്ച്, ജൂലൈ 25 ന് രാത്രിയിലാണ് സംഭവം. പ്രദേശവാസിയായ സ്ത്രീയെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലർച്ചെ 4 മണിയോടെ ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന യോഗേഷ് യുവതിയെ മയക്കാനുള്ള മരുന്നുകുത്തിവച്ച് ബോധരഹിതയാക്കി. തുടർന്ന് ബലാത്സംഗം ചെയ്തു. ഈ ക്രൂരകൃത്യത്തിനിടെ യുവതി ബോധം വീണ്ടെടുക്കുകയും ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു.
പിന്നീട് രഹസ്യ വിവരത്തെ തുടർന്ന് ഭത്തർ പാലത്തിന് സമീപം വെച്ചാണ് യോഗേഷ് പാണ്ഡെയെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 64(2)e, 123 വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്. കേസില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫാണ് അറസ്റ്റിലായ യോഗേഷ്.