ഒരു വർഷം മുന്‍പ് എംഡിഎംഎ വില്‍പനയ്ക്കിടെ പിടിയിലായ യുവതി വീണ്ടും എംഡിഎംഎ യുമായി പിടിയിലായി. ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന ലഹരിയാണ് പിടികൂടിയത്. കോഴിക്കോട് ഒഞ്ചിയം സ്വദേശി ആൻസിയാണ് 53.9 എം.ഡി.എം.എയുമായി പാലക്കാട് മുണ്ടൂർ പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് ലഹരി വാങ്ങാനെത്തിയ മലപ്പുറം മൊറയൂർ സ്വദേശി നൂറ തസ്നി, മുഹമ്മദ് സ്വാലിഹ് എന്നിവരേയും പൊലീസ് കയ്യോടെ പൊക്കി
പാലക്കാട് മുണ്ടൂരിൽ വച്ചാണ് ആണ് ആന്‍സി പിടിയിലാവുന്നത് . കോഴിക്കോട് ഒഞ്ചിയം സ്വദേശിയാണ് അൻസി. പാലക്കാട് മുണ്ടൂര്‍ കേന്ദ്രീകരിച്ചാണ് ആന്‍സിയുടെ ലഹരി വില്‍പ്പന. കൃത്യം ഒരുവർഷം മുന്‍പ് എംഡിഎംഎയുമായി ഇവരെ പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടി ഇറങ്ങിയത്. ലഹരി കടത്തിനെക്കുറിച്ച് സൂചന കിട്ടിയതനുസരിച്ച് ഇവര്‍ വന്ന ഇന്നോവ കാര്‍ പൊലീസ് പരിശോധിക്കുകയായിരുന്നു. കാറില്‍നിന്ന് 53.9 എം.ഡി.എം.എ കണ്ടെത്തി.
ഇവരില്‍നിന്ന് ലഹരിമരുന്ന് വാങ്ങാനാണ് നൂറ തസ്നിയും മുഹമ്മദ് സ്വാലിഹും എത്തിയത്. ഇവര്‍ മുന്‍പും ലഹരിമരുന്ന് വാങ്ങിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചു. ആന്‍സിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഒരു വലിയ ലഹരി ശൃംഖലയുടെ ഭാഗമാണ് എന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.