കുമ്പളങ്ങി നൈറ്റ്സിലെ ഫഹദിന്‍റെ ഷമ്മി എന്ന കഥാപാത്രത്തെ സിനിമ കണ്ട പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ലാ, പുറമെ മാന്യനെന്ന് തോന്നിപ്പിക്കുന്ന തനി സൈക്കോ, ആ സൈക്കോ തോറ്റുപോകുന്ന റിയല്‍ സൈക്കോ ആണ് കൊല്ലം സ്വദേശിനി അതുല്യ സതീഷിന്‍റെ ഭര്‍ത്താവ് സതീഷ് ശങ്കർ.
ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഇയാള്‍ ക്രൂരമായി ആക്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോകള്‍ പുറത്ത് വന്നു. മരണത്തിന് തൊട്ട് മുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വിഡിയോകളും അടുത്ത ബന്ധുവിന് അതുല്യ അയച്ചു നല്‍കിയിരുന്നു. ആ വീട്ടില്‍ അതുല്യ അനുഭവിച്ചിരുന്ന മാനസിക, ശാരീരിക പീഡനം വ്യക്തമാക്കുന്ന വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കാണാം. വിഡിയോകളില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. സൈക്കോയെപ്പോലെയാണ് വിഡിയോകളില്‍ ഭര്‍ത്താവ് പെരുമാറുന്നത്. ആക്രമണ സമയത്ത് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നുമുണ്ട്.
വിവാഹം കഴിഞ്ഞ നാൾ മുതൽ അതുല്യയ്ക്ക് സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നില്ലെന്ന് ബന്ധു രവീന്ദ്രൻ പിള്ള പറഞ്ഞു. സതീഷ് മദ്യപാനിയായിരുന്നെന്നും നിരന്തരം അവളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും രവീന്ദ്രൻ പിള്ള പറഞ്ഞു. വിവാഹം കഴിഞ്ഞതിന് ശേഷമാണ് സതീഷ് മദ്യപിക്കും എന്നതിനെ പറ്റി അറിഞ്ഞതെന്നും ആദ്യം ചെറിയ രീതിയിലുണ്ടായിരുന്ന മദ്യപാനം വലിയ രീതിയിലേക്ക് മാറിയപ്പോഴാണ് ഉപദ്രവം തുടങ്ങിയതെന്നും രവീന്ദ്രൻ പിള്ള പറഞ്ഞു.
‘ശനിയാഴ്ച രാവിലെയാണ് ഷാർജയിൽ താമസിക്കുന്ന അതുല്യയുടെ സഹോദരി മരണത്തെ പറ്റി ഞങ്ങളെ അറിയിക്കുന്നത്. വിവാഹം കഴിച്ച കാലം മുതൽ അതുല്യയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. ഒരിക്കലും സ്വസ്ഥത ഉണ്ടായിരുന്നില്ല. സതീഷ് മദ്യപാനിയായിരുന്നു. വിവാഹത്തിന് ശേഷമാണ് അത് ഞങ്ങൾ അറിഞ്ഞത്. ആദ്യം ചെറിയ രീതിയിലായിരുന്നു മദ്യപാനം. എന്നാൽ പിന്നീട് എപ്പോഴും മദ്യപിക്കുന്നത് പതിവായി. പിന്നാലെയാണ് അവളെ മർദിക്കാൻ തുടങ്ങിയത്.
അതുല്യ വിദേശത്ത് എത്തിയതിന് പിന്നാലെ അവൾക്ക് ചില സ്ഥലങ്ങളിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ അതിനൊന്നും പോകാൻ സതീഷ് അവളെ അനുവദിച്ചിരുന്നില്ല. ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. ആരും അവളെ നോക്കാനോ, അവൾ ആരോടും സംസാരിക്കാനോ ഒന്നും പാടില്ലായിരുന്നു. നേരത്തെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായതിന് പിന്നാലെ കോടതി വരെയൊക്കെ കേസ് എത്തിയിരുന്നു. എന്നാൽ പിന്നീട് അവർ തന്നെ സംസാരിച്ച് എല്ലാം ശരിയാക്കുകയായിരുന്നു. കുട്ടി ഉള്ളതുകൊണ്ട് എല്ലാം ശരിയാകുമെന്നാണ് കരുതിയത്’ രവീന്ദ്രൻ പറഞ്ഞു.
വിവാഹം കഴിച്ച അന്ന് മുതല്‍ മകളെ ഭര്‍ത്താവ് സതീഷ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് ഷാര്‍ജയില്‍ ജീവനൊടുക്കിയ അതുല്യയുടെ അമ്മ പറഞ്ഞു. കല്യാണം കഴിഞ്ഞ അന്ന് മുതല്‍ സതീഷ് അതുല്യക്ക് സ്വസ്ഥത നല്‍കിയിട്ടില്ല. മദ്യപിച്ചെത്തി സ്ഥിരം മര്‍ദിച്ചിരുന്നു. പലഘട്ടങ്ങളിലും സതീഷ് ഉപദ്രവിക്കുന്ന വിഡിയോ അതുല്യ അയച്ചു നല്‍കിയിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ വീഡിയോ അയച്ചിരുന്നുവെന്നും അതുല്യയുടെ അമ്മ പറഞ്ഞു.