സമാനതകളില്ലാത്ത ക്രൂരതകളാണ് വിപഞ്ചിക എന്ന യുവതി ഭര്‍ത്താവില്‍ നിന്നും അദ്ദേഹത്തിന്‍റെ വീട്ടുകാരില്‍ നിന്നും നേരിട്ടത്, അതും കേട്ടാലറയ്ക്കുന്നതും തലകുനിച്ചു പോകുന്നതുമായ ചെയ്തികൾ. ജന്മം നൽകിയ കുഞ്ഞിനെ പോലും തിരിഞ്ഞു നോക്കാത്ത അച്ഛൻ, ഒരേ സമയം മറ്റൊരു പെൺകുട്ടിയുമായി ബന്ധം പുലർത്തിയ ഭർത്താവ്. ഒരു മനുഷ്യ ജന്മത്തിൽ പലരും ചെയ്യാൻ മടിക്കുന്നതും അറയ്ക്കുന്നതുമായ കാര്യങ്ങളാണ് നിതീഷ് ചെയ്തു കൂട്ടിയത്.
ഇപ്പോഴിതാ നിതീഷിന്‍റെതായി സമൂഹമാധ്യമങ്ങളില്‍ ധാരാളം ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. പലതും ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വൈകൃതപരമായി തോന്നുന്ന ചിത്രങ്ങളാണ്. വിപഞ്ചികയുടെ ഡിലിറ്റ് ചെയ്ത പോസ്റ്റ് എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. Wearing Ladies innerware എന്ന പേരില്‍ നിതീഷിന്‍റെ ചിത്രം പ്രചരിക്കുന്നുണ്ട്.
അതേ സമയം തന്റെ മരണത്തിന് ഉത്തരവാദികൾ ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവരാണെന്നു വിപഞ്ചിക കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്. വിവാഹ ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞു, കാർ നൽകിയില്ല എന്നൊക്കെ കുറ്റം പറഞ്ഞു മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പിൽ പറയുന്നു. ഗർഭിണിയായി ഇരുന്നപ്പോൾ പോലും പീഡനം ഏൽക്കേണ്ടി വന്നു. കഴുത്തിൽ ബെൽറ്റിട്ടു മുറുക്കുകയും മർദിക്കുകയും മുടി മുറിക്കുകയും ചെയ്തു. നിതീഷും നീതുവും ചേർന്നു വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്നു ഹോട്ടലിൽ താമസിക്കേണ്ടി വന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽപ്പോലും നിതീഷ് പങ്കെടുത്തിരുന്നില്ല. എന്നെങ്കിലും നിതീഷ് തന്നെയും കുഞ്ഞിനെയും സ്നേഹിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്രയും നാൾ ജീവിച്ചതെന്നും വിപഞ്ചിക കുറിപ്പില്‍ പറയുന്നു.
ഭർത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണ്. കാണാൻ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമിൽ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല,തന്നെ പുറത്തു കൊണ്ട് പോകില്ല ’വിപഞ്ചിക കത്തിൽ ആരോപണം ഉന്നയിക്കുന്നു.