ai generated image

വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ  കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് കുളിദൃശ്യങ്ങൾ ലൈവ് ആയി കണ്ടുവെന്ന പരാതിയിൽ വീട്ടുടമസ്ഥനെതിരേ കേസ്. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ബഹ്റൈചിൽ നിന്നുള്ള യുവതിയാണ് ദുബഗ്ഗ പോലീസിൽ പരാതിയുമായെത്തിയത്. തന്റെ കുളിമുറിയിൽ വീട്ടുടമസ്ഥൻ ഒളിക്യാമറ സ്ഥാപിച്ചിരുന്നുവെന്നും താൻ അത് കണ്ടെത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. 

ക്യാമറ വൈഫൈയുമായി ബന്ധിപ്പിച്ചിരുന്നു. യുവതി ശുചിമുറിയിൽ കയറുന്നത് ഇയാൾ ലൈവ് ആയി കാണുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ജൂൺ 24നാണ് യുവതി ക്യാമറ കണ്ടെത്തുന്നത്. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരം യുവതി മനസിലാക്കുന്നത്. ക്യാമറ കണ്ടെത്തിയതിന് പിന്നാലെ താൻ പിടിക്കപ്പെടുമെന്നായപ്പോൾ വീട്ടുടമസ്ഥൻ ക്ഷമാപണവുമായി തന്റെ അരികിലെത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. ദുബഗ്ഗ പൊലീസ് എഫ്ഐആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

A landlord in Lucknow, Uttar Pradesh, has been charged after a female tenant accused him of installing a hidden camera in her bathroom and live-streaming her bathing activities. The woman, originally from Bahraich, reported the incident to the Dubagga police, stating she discovered the hidden camera in her rented accommodation.