നഗ്ന പൂജ നടത്തി ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച കേസില്‍ യുവാവിനെതിരെ കേസ്. ഭാര്യാ സഹോദരന്റെ വിവാഹം നടത്താൻ വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമാണ് ഇരുവരെയും യുവാവ് ചതിയിൽപ്പെടുത്തിയത്. നവി മുംബൈയിലാണ് നഗ്ന പൂജ നടത്തി ചിത്രം പ്രചരിപ്പിച്ച മുപ്പതുകാരൻ പിടിയിലായത്. ഇവരുടെ വീട്ടില്‍ ഈ വർഷം ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിലായിരുന്നു സംഭവം.
ഭാര്യയെയും അമ്മായിയമ്മയെയും നിർബന്ധിച്ചാണ് ഇയാള്‍ നഗ്നപൂജയിൽ പങ്കാളികളാക്കിയത്. പലപ്പോഴായി നടന്ന പൂജയ്ക്കിടയിൽ യുവാവ് ഇരുവരുടെയും ചിത്രങ്ങൾ പകർത്തി. ജൂൺ അവസാനത്തോടെ ഇയാൾ ഇരുവരുടെയും ചിത്രങ്ങൾ ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചു കൊടുക്കുകയായിരുന്നു. ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ദേവ്രിയ സ്വദേശികളാണ് ഇവര്‍.