കണ്ണൂര്‍ ആലക്കോട് ചെറുപാറയില്‍ എക്സൈസ് സംഘത്തിന് നേരെ അനധികൃത മദ്യവില്‍പ്പനക്കാരന്റെ ആക്രമണശ്രമം. അനധികൃത മദ്യവില്‍പ്പന പിടിക്കാന്‍ ചെന്ന എക്സൈസ് ഇന്‍സ്പെക്ടര്‍ സിഎച്ച് നസീബിനും സംഘത്തിനും നേരെ ചെറുപാറ സ്വദേശി ശിവപ്രകാശ് കത്തിവീശുകയായിരുന്നു.
ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിച്ച പ്രതി, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. മാനസിക പ്രശ്നം അഭിനയിക്കുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശിവപ്രകാശിന്റെ വീട്ടില്‍ നിന്ന് പതിനഞ്ചര ലിറ്റര്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യം പിടികൂടി. സാഹസികമായാണ് പ്രതിയെ കീഴടക്കിയകത്.
ശിവപ്രകാശിന്റെ സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഇയാളുടെ വീട്ടിലേക്ക് എക്സൈസ് സംഘം എത്തിയത്. സാഹസികമായി പിടികൂടിയ പ്രതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.