rajesh-suspention

ഒന്‍പത് വര്‍ഷം മുന്‍പ് ട്രെയിന്‍ യാത്രക്കിടെ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ജല അതോറിറ്റി അസിസ്റ്റന്‍റ്  എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ. രാജേഷിനെയാണ് സസ്പെന്‍റ് ചെയ്തത്. 2016 ഒക്ടോബര്‍ നാലിനായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം.

2016 ഒക്ടോബര്‍ ന‌ാലിന് തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന കോഴിക്കോട് സ്വദേശിനിയെയാണ് രാജേഷ് അപമാനിക്കാന്‍ ശ്രമിച്ചത്. ഞെട്ടിയുണര്‍ന്ന യുവതിയും ഭര്‍ത്താവും ബഹളം വച്ചു.പിന്നാലെ എസ് 10 കോച്ചിന്‍റെ ശുചിമുറിയില്‍ നിന്ന് രാജേഷിനെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒറ്റപാലം ഫസ്റ്റ് ക്ലാസ് മജിസ്‍ട്രേറ്റ് കോടതി കഴിഞ്ഞ ഒക്ടോബര്‍ 26 ന് രാജേഷ് കുറ്റകാരനാണെന്ന് കണ്ടെത്തി ഒരു വര്‍ഷത്തെ തടവും 5000 രൂപ പിഴയും വിധിച്ചു.കഴിഞ്ഞ ജൂണ്‍ 27 ന് രാജേഷിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവും ഇറങ്ങി.

ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്‍ട്രേറ്റ് കോടതി വിധിക്കെതിരെ രാജേഷ് ജില്ല കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.ഇവിടെയും പോരാട്ടം തുടരാനാണ് പരാതിക്കാരിയുടെ കുടുംബത്തിന്‍റെ  തീരുമാനം. 

ENGLISH SUMMARY:

Kerala Water Authority Assistant Executive Engineer E. Rajesh has been suspended in connection with a 2016 incident where he allegedly attempted to outrage the modesty of a woman during a train journey. The disciplinary action comes nine years after the incident took place on October 4, 2016.