1200 കുഞ്ഞുങ്ങളെ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ കണ്ടെത്തുന്ന പരിശോധനയ്ക്ക് വിധേയരാക്കാന്‍ ഉറച്ച് ഓസ്ട്രേലിയ. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ മെല്‍ബണില്‍ നിന്നാണ് ഭീതിതമായ വാര്‍ത്ത. നവജാതശിശുക്കളെയും അഞ്ച് വയസുവരെയുമുള്ള കുട്ടികളെയും പരിപാലിക്കുന്ന കേന്ദ്രത്തിലെ ജീവനക്കാരന്‍ കുഞ്ഞുങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. അഞ്ച് മാസം തൊട്ടുള്ള കുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്തതടക്കം ഒട്ടേറെ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞത്.
മേയ് മാസമാണ് ശിശുക്ഷേമവകുപ്പിലെ ജീവനക്കാരനായ ജോഷ്വ ഡേല്‍ ബ്രൗണ്‍ അറസ്റ്റിലായത്. 26കാരനായ ഇയാള്‍ 2017ലാണ് ജോലിയില്‍ പ്രവേശിച്ചത്. ഏപ്രില്‍ 2022 തൊട്ട് ജനുവരി 2023 വരെയുള്ള കാലഘട്ടത്തില്‍ ജോഷ്വ കുഞ്ഞുങ്ങളെ ദുരുപയോഗം ചെയ്തതായാണ് കണ്ടെത്തിയത്. അഞ്ച് മാസം പ്രായമുള്ളതടക്കം എട്ട് കുട്ടികളെ ഇയാള്‍ ബലാല്‍സംഗം ചെയ്തു. ഇത് കൂടാതെ ഇതുവരെ 70 കേസുകളും ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ട്.
പരിശോധനയില്‍ ജോഷ്വയ്ക്ക് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒട്ടേറെ രോഗങ്ങളുള്ളതായി കണ്ടെത്തി. ജോഷ്വ പീഡനത്തിനിരയാക്കിയ കുഞ്ഞുങ്ങളെ അതുകൊണ്ടുതന്നെ STD പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനം. 2022 മുതലുള്ള കേസുകളാണ് തെളിഞ്ഞിട്ടുള്ളത്. 2017ലാണ് ജോഷ്വ ജോലിക്ക് കയറിയത്, ആയതിനാല്‍ ഈ കാലഘട്ടത്തില്‍ ശിശുക്ഷേമ കേന്ദ്രത്തിലെത്തിച്ച എല്ലാ കുട്ടികളെയും STD പരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് അധികൃതരുടെ തീരുമാനം.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയാണ് ജോഷ്വ ലൈംഗികമായി ചൂഷണം ചെയ്തത്. കുഞ്ഞുങ്ങളെ ചൂഷണം ചെയ്തത് കൂടാതെ കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുയും ചെയ്തിട്ടുണ്ട് . മുന്‍പ് സ്ഥാപനത്തിലെ മറ്റൊരാളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പകരക്കാരനായി ജോഷ്വ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കാര്യം ആദ്യം അന്വേഷണം നടത്തിയവരുടെ ശ്രദ്ധയില്‍ പെട്ടില്ല. ഇക്കാര്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ കുറ്റക്കാരനായി കണ്ടതും പിടികൂടിയതും . ജോഷ്വക്കെതിരെ കടുത്തവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.