വേട്ടയാടാന്‍ കാട്ടില്‍ കയറി യുവാവിനെ വെടിവച്ചുകൊന്ന കേസില്‍ ബന്ധുക്കള്‍ അറസ്റ്റില്‍. കോയമ്പത്തൂരാണ് സംഭവം. കാരമട ഫോറസ്റ്റ് റേഞ്ചിലെ അത്തിക്കടവ് വനത്തിലേക്ക് വേട്ടയാന്‍ പോയ സുരണ്ടിമല ഗ്രാമത്തിലെ സഞ്ജിത്ത് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുക്കളായ കുണ്ടൂര്‍ കെ.മുരുകേശന്‍() , പാപ്പയ്യന്‍ എന്ന് കാളിസ്വാമി എന്നിവര്‍ അറസ്റ്റിലായി.
ശനിയാഴ്ചയാണ് ഇവര്‍ കാട്ടിലേക്ക് വേട്ടയ്ക്ക് പോയത്. നാടന്‍ തോക്കുകളുമായി വേട്ടയ്ക്കിറങ്ങിയ ഇവര്‍ മദ്യലഹരിയിലായിരുന്നു. ഇരുട്ടില്‍ സജിത്ത് മാനാണെന്ന് തെറ്റിധരിച്ച് ഇവര്‍ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ സജിത്ത് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. മരിച്ചത് സജിത്താണെന്ന് മനസിലാക്കിയതിന് പിന്നാലെ മുരുകേശനും കാളിസ്വാമിയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
അടുത്ത ദിവസം മുരുകേശന്‍ സജിത്തിന്‍റെ വീട്ടുകാരെ വിളിച്ച് സജിത്തിന് വെടിയേറ്റ കാര്യം അറിയിച്ചു. കാടു കയറി തിരഞ്ഞ ഇവര്‍ സജിത്തിന്‍റെ മൃതദേഹം കണ്ടെത്തി. സജിത്തിന്‍റെ ശരീരത്തില്‍ അഞ്ച് തവണ വെടിയേറ്റതായി കണ്ടെത്തി. കേസെടുത്ത പീലൂര്‍ ഡാം പൊലീസ് മുരുകേശനെയും കാളിസ്വാമിയെയും അറസ്റ്റ് ചെയ്തു.