തൃശൂര്‍ പുതുക്കാട് അവിവാഹിതയായ യുവതി പ്രസവിച്ച സംഭവത്തില്‍ മകള്‍ ഗര്‍ഭിണിയായിരുന്ന വിവരം അറിഞ്ഞിട്ടില്ലെന്ന് അനീഷയുടെ അമ്മ മനോരമ ന്യൂസിനോട്. ബിവിനുമായുള്ള പ്രണയം നേരത്തെ അറിയമായിരുന്നുവെന്നും കല്യാണം നടത്താന്‍ താല്‍പര്യമില്ലായിരുന്നതായും അമ്മ പറഞ്ഞു.
വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിവിന്‍ പലതവണ വീട്ടിലെത്തി ശല്യപ്പെടുത്തിയിരുന്നു. നാലു കൊല്ലമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് അറിഞ്ഞത്. ഈയിടെയാണ് പ്രണയകാര്യം ഞാനറിഞ്ഞത്. അമ്മ വ്യക്തമാക്കി. മകള്‍ ഗര്‍ഭിണിയായ വിവരം അറിഞ്ഞില്ലെന്നായിരുന്നു അമ്മയുടെ മറുപടി. മകള്‍ക്ക് പിസിഒഡി ഉള്ളതാണ്. ഇടയ്ക്കിടെ വണ്ണം കൂടുകയും കുറയും ചെയ്യും. ഗര്‍ഭിണിയാണെന്നതിനെ പറ്റി സൂചനയുണ്ടായിരുന്നില്ല. ഒരു സമയത്തും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും അനീഷയുടെ അമ്മ പറഞ്ഞു.
രണ്ടാമത്തെ കുട്ടി ജനിച്ചയുടനെ ജീവനോടെയുള്ള ചിത്രം അനീഷയുടെ ഫോണിലുണ്ടായിരുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബിവിന്‍ സ്റ്റേഷനിലെത്തിച്ചത് കുട്ടികളുടെ അസ്ഥിയുടെ ഭാഗങ്ങളാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും കുട്ടി ഇവരുടേതാണെന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
അമ്മയും അനിയനും അടങ്ങുന്നതാണ് അനീഷയുടെ കുടുംബം. അനീഷയുടെ വീട്ടിലാണ് ഇരുവരും കാണാറുള്ളതെന്നും പൊലീസ് വ്യക്തമാക്കി. പ്രസവത്തോടെ കുഞ്ഞ് കരഞ്ഞപ്പോള്‍ ശബ്ദം അയല്‍ക്കാര്‍ കേള്‍ക്കുമെന്ന പേടിയില്‍ കുഞ്ഞിനെ അനീഷ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. ബിവിന്‍ പൊലീസ് സ്റ്റേഷനിലെത്തില്‍ എത്തിച്ച അസ്ഥികകള്‍ കുഞ്ഞുങ്ങളുടേത് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. വീട്ടുകാര്‍ അറിയാതെയാണ് രണ്ടു പ്രസവവും നടന്നതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പിന്നാലെ ആദ്യ കുഞ്ഞിന്‍റെ മൃതദേഹം അനീഷയുടെ വീട്ടില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം ബിവിന്‍റെ വീട്ടിലാണ് അടക്കിയത്. നിമഞ്ജനം ചെയ്യാനായി സൂക്ഷിച്ച അസ്ഥിയുമായാണ് പ്രതിയായ ബിവിന്‍ ശനിയാഴ്ച അര്‍ധരാത്രിയോടെ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്. രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.