TOPICS COVERED

കോഴിക്കോട് ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി. നടക്കാവില്‍ പ്രവർത്തിക്കുന്ന സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സി ഇറ്റലിയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി അഞ്ച് ലക്ഷം രൂപ വീതം വാങ്ങി എന്നാണ് പരാതി. കൊല്ലം സ്വദേശികളായ നാലുപേരാണ് ഏജന്‍സിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ആദ്യം ഇറ്റലിയിലും പിന്നീട് ചെക്ക് റിപ്പബ്ലിലും ജോലി ശരിയാക്കാം എന്ന് പറഞ്ഞ് പല തവണകളിലായി 5 ലക്ഷം രൂപ തട്ടിയെടുത്തു. ഫോണില്‍ വിളിച്ച് അന്വേഷിക്കുമ്പോഴെല്ലാം ഉടന്‍ ശരിയാകുമെന്ന് മറുപടി നല്‍കും.

 കാത്തിരിപ്പ് മൂന്ന് വര്‍ഷം നീണ്ടപ്പോഴാണ് കോഴിക്കോട്ടെ ഓഫീസില്‍ നേരിട്ടെത്തി അന്വേഷിക്കാന്‍ തീരുമാനിച്ചത്.സ്ഥാപനത്തിന്‍റെ ഉടമ വിദേശത്താണ് എന്നാണ് ഓഫീസില്‍ നിന്നും ലഭിച്ച മറുപടി. നല്‍കിയ പണം തിരിച്ചു നല്‍കാതെ നാട്ടിലേക്ക് പോകില്ലെന്നാണ് പരാതിക്കാരുടെ നിലപാട്.