തൃശൂര്‍ നല്ലെങ്കരയില്‍ ഗുണ്ടകളുടെ ആക്രമണത്തില്‍ നാലു പൊലീസുകാര്‍ക്ക് പരുക്ക്. മൂന്ന് ജീപ്പുകളും തകര്‍ന്നു. അക്രമത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് ലഹരിപ്പാര്‍ട്ടി നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതനുസരിച്ച് പരിശോധനയ്ക്ക് എത്തിയ പൊലീസുകാര്‍ക്ക് നേരെ ഗുണ്ടാസംഘം വടിവാളും കമ്പിവടികളുമായി പാ‍ഞ്ഞെത്തുകയായിരുന്നു. കൊലക്കേസ് പ്രതിയായ ബ്രഹ്മജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഗ്രേഡ് സ്.ഐ: ജയൻ, സീനിയർ സി.പി.ഒ : അജു, സി.പി.ഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് പരുക്കേറ്റത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ബര്‍ത്ത് ഡേ ആഘോഷം നടത്തിയ ബ്രഹ്മജിത്തും സംഘവും പൊലീസിനെ ആക്രമിച്ചത്.

ENGLISH SUMMARY:

Four police officers were injured and three jeeps damaged in Thrissur's Nallenkara after goons attacked them with swords and iron rods during a raid on a suspected drug party. Six individuals, including a murder accused, have been arrested