മൊബൈൽ ആപ്പ് വഴി പണം സമ്പാദിക്കുന്നതിന് ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്തതിന് ദമ്പതികൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വിഡിയോ കാണാൻ പണം നൽകിയ ഉപയോക്താക്കളുമായി ദമ്പതികൾ ആപ്പിൽ ആക്‌സസ് ലിങ്കുകൾ പങ്കുവെക്കുമായിരുന്നു. ലൈവ് സ്ട്രീമിൽ ഇവർ മുഖംമൂടി ധരിച്ചാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. ആപ്പില്‍ ലൈവ് സ്ട്രീമിങ്ങിനു 2000 രൂപയും റെക്കോര്‍ഡഡ് വിഡിയോയ്ക്ക് 500 രൂപയുമാണ് ചാര്‍ജായി ഈടാക്കിയത്.
ഹൈദരാബാദ് മല്ലികാര്‍ജുന നഗര്‍ സ്വദേശിയായ 41കാരനേയും 37കാരി ഭാര്യയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗ്ഗമായാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസിനോട് ദമ്പതികൾ സമ്മതിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ഐടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ഇവരില്‍ നിന്ന് ലൈവ് സ്ട്രീമിങ്ങിനായി ഉപയോഗിച്ച ഹെഡെഫനിഷന്‍ കാമറയും റെക്കോഡിംഗ് സംവിധാനവും പിടിച്ചെടുത്തു. മാസ്ക് ഉപയോഗിച്ച് മുഖം മറച്ചാണ് ഇരുവരും വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. വിഡിയോ കാണാൻ പണം നൽകിയ ഉപയോക്താക്കളുമായി ദമ്പതികൾ ബന്ധം പുലര്‍ത്തിയോ എന്ന കാര്യവും പൊലീസ് പരിശോധിക്കും.