ഒന്ന് ഡിവേഴ്സ് ചെയ്ത് ഭാര്യ പോയി, പിന്നെ അറിയുന്നത് ഒരു ട്രെയിന്‍ തന്നെ കത്തിച്ച ഭര്‍ത്താവിനെ പറ്റിയാണ്. നൂറുകണക്കിന് പേരുടെ ജീവിതം അപകടത്തിലാക്കിയ സംഭവം നടന്നത് ദക്ഷിണ കൊറിയയിലാണ്. 67കാരനാണ് ഭാര്യ വിവാഹമോചനം നേടി പോയതിന്റെ രോഷം ട്രെയിനില്‍ തീയിട്ട് തീര്‍ത്തത്. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ മേയ് 31നാണ് സംഭവമുണ്ടായത്.
സോള്‍ സബ്‌വേയുടെ ലൈന്‍ അഞ്ചിലെ ട്രെയിന്‍ കടലിന് അടിയിലൂടെയുള്ള തുരങ്കത്തില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെയാണ് വോണ്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ പെട്രോളൊഴിക്കുകയും തീകൊളുത്തുകയും ചെയ്തത്. ഭാര്യ വിവാഹമോചനം നേടിയതിന്റെ നിരാശയെ തുടര്‍ന്ന് രോഷാകുലനായാണ് ഇയാള്‍ ഇത് ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു.
29 പേരാണ് അടിയന്തര ചികിത്സ തേടിയതെന്നാണ് അധികൃതര്‍ പറഞ്ഞത്. പ്രതിയും ചികിത്സ തേടി. മെട്രോ ട്രെയിനിന്റെ കോച്ചുകള്‍ക്കും വലിയ തകരാറാണുണ്ടായത്. രണ്ട് കോടി ഇന്ത്യന്‍ രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പ്രതി വോണിനെതിരെ കൊലപാതകശ്രമം, ഓടുന്ന വണ്ടിക്ക് തീയിടല്‍, റെയില്‍വേ സുരക്ഷാ നിയമത്തിന്റെ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.