നടന് കൃഷ്ണകുമാറിന്റെ മകളുടെ കടയിലെ തട്ടിപ്പില്‍ വനിതാ ജീവനക്കാര്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി. തിരുവനന്തപുരം കോടതിയുടേതാണ് നടപടി. ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ടെന്ന് കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
കടയിലെ 3 ജീവനക്കാരുടെ അക്കൗണ്ടിലായി ഒരു വർഷത്തിനിടെ 63 ലക്ഷം രൂപ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ദിയ കൃഷ്ണയുടെ ഫാന്‍സി ആഭരണക്കടയിലെ ജീവനക്കാരായിരുന്ന വിനീത, ദിവ്യ, രാധകുമാരി എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് 63 ലക്ഷം രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തിയത്.
2024 ജനുവരി മുതല്‍ ഈ വര്‍ഷം മേയ് വരെയുളള ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് പരിശോധിച്ചത്. ഇതിൽ ഭൂരിഭാഗം തുകയും പിൻവലിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.