പ്രതീകാത്മക ചിത്രം (എ.ഐ ജനറേറ്റഡ്).
കടം വാങ്ങിയ പണം തിരികെ കൊടുക്കാനാകാതെ വന്നപ്പോള്‍ സ്വന്തം ഭാര്യയെ കൂട്ടുകാരന് വിറ്റ് ഭര്‍ത്താവ്. അന്‍പതിനായിരം രൂപയാണ് യുവാവ് കൂട്ടുകാരന് കൊടുക്കാനുണ്ടായിരുന്നത്. കൂട്ടുകാരന്‍ ഈ പണം തിരികെ ചോദിച്ചപ്പോള്‍ ഭാര്യയെ കൊണ്ടുപൊയ്ക്കോളു എന്ന് യുവാവ് പറയുകയായിരുന്നു. കൂട്ടുകാരനാകട്ടെ യുവതി കൂട്ടിക്കൊണ്ടുപോയി അതിക്രൂര ബലാത്സംഗത്തിന് ഇരയാക്കി. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് സംഭവം.
യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കാണ്‍വാന്‍ സ്വദേശിയാണ് യുവതിയുടെ ഭര്‍ത്താവ്. ഇന്‍ഡോറിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയാണ് തന്‍റെ ഭര്‍ത്താവെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. പണം വച്ചുള്ള ഓണ്‍ലൈന്‍ ചൂതാട്ടം ഇയാളെ വലിയ കടത്തിലേക്ക് തള്ളിവിട്ടു. ഒരിക്കല്‍ കൂട്ടുകാരന്‍റെ കയ്യില്‍ നിന്ന് വാങ്ങിയ പണം തിരികെ കൊടുക്കാനാകാതെ വന്നപ്പോള്‍ അയാളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചുവെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്.
നിലവില്‍ യുവതിയുടെ ഭര്‍ത്താവും കൂട്ടുകാരനും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. താമസം ഇന്‍ഡോറിലായതിനാല്‍ അവിടുത്തെ പൊലീസാകും കേസ് അന്വേഷിക്കുക. യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും.