തെലങ്കാനയില്‍ സോനം രഘുവംശി മോഡല്‍ ഹണിമൂണ്‍ കൊലപാതകം. ഗഡ്വാളില് നവദമ്പതികളില്‍ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ക്വട്ടേഷന്‍ കൊടുത്തു കൊന്ന് കനാലില്‍ തള്ളി. സോനം രഘുവംശി കേസിലേതുപോലെ ഇവിടെയും കൊലയാളികള്‍ക്ക് ലൈവ് ലോക്കേഷന്‍ കൈമാറിയതു ഭാര്യയാണ്.
രാജ്യത്തെയാകെ നടുക്കിയ ഹണിമൂണ്‍ കൊല സോനം രംഘുവംശി കേസ് വീണ്ടും ആവര്‍ത്തിക്കുകയാണോ. തെലങ്കാന ഗ്ഡ്്വാവില്‍ 33 കാരനായ നവവരന്‍ തേജേശ്വറിന്റെ മരണം ഭാര്യ കൂടി ചേര്‍ന്നു നല്‍കിയ ക്വട്ടേഷനാണന്നാണു പൊലീസ് കണ്ടെത്തല്‍.തേജേശ്വറും കര്‍ണൂല്‍ സ്വദേശി ഐശ്വര്യയും തമ്മിലുള്ള വിവാഹം ഫെബ്രുവരിയില്‍ നടത്താനായിരുന്നു കുടുംബം നേരത്തെ തീരുമാനിച്ചിരുന്നത്. കല്യാണത്തലേന്ന് ഐശ്വര്യ വീടുവിട്ടിറങ്ങി. ഇതോടെ കല്യാണം മുടങ്ങി. ദിവസങ്ങള്‍ക്കുശേഷം മടങ്ങിയെത്തിയ ഐശ്വര്യ തേജേശ്വറുമായി ബന്ധം തുടരുകയും മേയ് 18നു വിവാഹിതരാവുകയും ചെയ്തു. ഫോണ്‍ ഉപയോഗത്തെ ചൊല്ലി മധുവിധുവിന് ഇടയ്ക്കു തന്നെ ഇരുവരും പ്രശ്നങ്ങളുണ്ടായി ചൊവ്വാഴ്ച കാറുമായി പുറത്തുപോയ തേജേശ്വറിനെ കാണാതായി. കുടുംബത്തിന്റെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീരിച്ചു നടന്ന തിരച്ചിലില്‍ ശനിയാഴ്ച തൊട്ടടുത്തുള്ള ജില്ലയായ നന്ദ്യാലിലെ ജലസേചന കനാലില്‍ നിന്നും തേജേശ്വറിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്നു മൂന്നു വാടകകൊലയാളികള്‍ പിടിയിലായി. കര്‍ണൂലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജര്‍ തിരുമല റാവുവാണു ക്വട്ടേഷന്‍ നല്‍കിയതെന്നായിരുന്നു ഇവരുടെ മൊഴി.തുടര്‍ന്നുള്ള പരിശോധനയിലാണ് റാവു ഐശ്വര്യയുടെ കാമുകനാണന്നു സ്ഥിരീകരിച്ചത്. ഐശ്വര്യയെ കസ്റ്റഡിയിലെടുത്തു നടത്തിയ പരിശോധനയില്‍ ഭര്‍ത്താവിന്റെ ലൈവ് ലോക്കേഷന്‍ വാടകകൊലയാളികള്‍ക്ക് നല്‍കിയതായും കണ്ടെത്തി.