ഈയടുത്താണ് ലഖ്നൗവില്‍ ഒരു വിദേശ സെക്സ് റാക്കറ്റ് സംഘം പിടിയിലായത്. എന്നാല്‍ സംഘത്തിനെ ചോദ്യം ചെയ്ത അന്വേഷണസംഘത്തിന് ലഭിച്ചത് ഒരു ഡോക്ടറെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. യുവതികളുടെയും ക്രിമിനലുകളുടെയും വ്യക്തിത്വം മറച്ചുവയ്ക്കാന്‍ വന്‍തോതില്‍ ശസ്ത്രക്രിയകള്‍ നടത്തിയ ഒരു പ്ലാസ്റ്റിക്ക് സര്‍ജനെക്കുറിച്ചാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്.
പിടികൂടിയ സംഘത്തെ കണ്ട പൊലീസിന് ഇവരുടെ രേഖകളിലെ ഫോട്ടോകളുമായി ഇവര്‍ക്ക് സാമ്യമില്ലെന്ന് വ്യക്തിമായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിലാണ് ഉസ്ബക്കിസ്ഥാന്‍ സ്വദേശികളായ ഹോളിഡേ, നിലോഫര്‍ എന്നിവര്‍ തങ്ങളുടെ മുഖത്തിന് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മാറ്റം വരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയത്. ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ആകര്‍ഷണം തോന്നാനാണ് ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തതെന്നായിരുന്നു പൊലീസിന് ഇവര്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നും പൊലീസിന് പ്രശ്നം ആകര്‍ഷണീയതയിലും കൂടുതല്‍ സാങ്കേതികമാണെന്ന് വ്യക്തമാകുകയായിരുന്നു.
സെക്സ് റാക്കെറ്റ് നടത്തുന്നത് അര്‍ജുന്‍ റാണ എന്ന മാധ്യമപ്രവര്‍ത്തകനും ഭാര്യ ലയോളയും ചേര്‍ന്നാണ്. ലയോള ഉസ്ബെക്ക് സ്വദേശിയാണ്. ഉസ്ബെക്കില്‍ ക്രിമിനല്‍ പശ്ചാതലത്തിലുള്ള ആളാണ് ലയോള. ഗുണ്ടാ സംഘത്തെ നയിച്ചിരുന്ന ലയോളയ്ക്കെതിരെ ഉസ്ബെക്കിസ്ഥാനില്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിട്ടിച്ചുണ്ട്. ഇതിന് പിന്നാലെ ഇവര്‍ ഇന്ത്യയിലേക്ക് അഭയം തേടി എത്തുകയായിരുന്നു. വേശ്യാവൃത്തിയിലേര്‍പ്പെട്ട ലയോള പിന്നീട് അര്‍ജുന്‍ റാണയുമായി പ്രണയത്തിലും വിവാഹത്തിലുമാകുകയായിരുന്നു. ഇതിന് പിന്നാലെ അര്‍ജുന്‍ ഭാവിയില്‍ അന്വേഷണമുണ്ടാകാതിരിക്കാന്‍ ലയോളയെ പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്യിപ്പിച്ചെന്നും തുടര്‍ന്ന് ഇരുവരും ഒരു സെക്സ് റാക്കറ്റ് സംഘം രൂപീകരിക്കുകയുമായിരുന്നു.
വിവേക് ഗുപ്ത എന്ന് പ്ലാസ്റ്റിക്ക് സര്‍ജനാണ് യുവതികള്‍ക്ക് രൂപമാറ്റമുണ്ടാക്കിക്കൊടുത്തത്. രണ്ട് ക്ലിനിക്കുകളുള്ള ഡോക്ടര്‍ ഇതിനോടകം എത്രപേര്‍ക്ക് ഇത്തരത്തില്‍ പ്ലാസ്റ്റിക്ക് സര്‍ജറി നടത്തിയിട്ടുണ്ടെന്നതില്‍ വ്യക്തതയില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീകളെ ഒറ്റനോട്ടത്തില്‍ വിദേശികളാണെന്ന് തോന്നില്ല. വിവേക് ഗുപ്തയ്ക്കും അര്‍ജുന്‍ റാണയ്ക്കുമെതിരെ നിരവധി ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇന്ത്യ മുഴുവനും സംഘം പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നാണ് നിഗമനം.