കൊല്ലം കുളത്തൂപ്പുഴയില്‍ സംശയത്തെതുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ. കുളത്തൂപ്പുഴ ആറ്റിൻ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് രേണുകയെ കത്രിക കൊണ്ട് കൊല പ്പെടുത്തിയശേഷം സാനുകുട്ടൻ ഒളിവിൽ പോയത്.
വീടിന് സമീപത്തെ വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു. പോയത്. Dog സ്‌ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു. ഉച്ചയോടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച ടൗണിൽ പോയി വീട്ടുസാധനങ്ങൾ വാങ്ങിയ വീട്ടിൽ എത്തിയശേഷം വഴക്കുണ്ടാകുകയായിരുന്നു.
പിന്നീട് കത്രിക കൊണ്ട് കഴുത്തിലും വയറിലും കുത്തി പരിക്കേൾപ്പിക്കുകയായിരുന്നു. നിലവിളിക്കേട്ടേ ത്തി യ നാട്ടുകാരാണ് രേണുകയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.നേരത്തെയും സംശയത്തിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടാവരുണ്ടെന്നു ബന്ധുക്കൾ പറയുന്നു.