കോഴിക്കോടും മലപ്പുറത്തും ആദായനികുതി വകുപ്പു നടത്തിയ പരിശോധനയിൽ 160 കോടിയോളം രൂപയുടെ ഹവാല ഇടപാടുകൾ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള  സീഷെൽ ഹോട്ടൽ-ശൃംഖലയിലും, മലപ്പുറം പുളിക്കല്‍ സ്വദേശികളുടെ സീ ബ്രീസ് ഗ്രൂപ് കമ്പനിയിലും നടത്തിയ പരിശോധനയിലാണു വൻ ഹവാല ഇടപാടുകളടക്കമുള്ള പണമിടപാടുകൾ കണ്ടെത്തിയത്. 

ആദായ നികുതി വകുപ്പ്  കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന സിഷെല്‍ ഹോട്ടല്‍ ശ്രംഖലകളും, സീ ബ്രീസ് ലോജിസ്റ്റക്സ് കമ്പനിയിലും ബുധാനഴ്ച മുതല്‍ ആരംഭിച്ച പരിശോധനയിലാണ്  160 കോടിയോളം രൂപയുടെ ഹവാല ഇടപാടുകൾ കണ്ടെത്തിയത് . രണ്ടു കേസുകളിലുമായി 262 കോടിയോളം രൂപയുടെ വരുമാനം മറച്ചുവച്ചുള്ള അനധികൃത ഇടപാടുകൾ നടന്നതായും  കണ്ടെത്തിയിട്ടുണ്ട്  .സീഷെൽ ഗ്രൂപ്പ് 141 കോടി രൂപയുടെയും സീ ബ്രീസ് ഗ്രൂപ് 121 കോടി രൂപയുടെയും അനധികൃത ഇടപാടുകൾ നടത്തിയതായും പരിശോധനയില്‍ തെളിഞ്ഞു. സീഷെൽ ഹോട്ടൽ ഉടമയും നാദാപുരം സ്വദേശിയുമായ ഹമീദ് നരിക്കോളിക്ക് ദുബായ്, ഫുജൈറ, അജ്മാൻ, അൽഐൻ എന്നിവിടങ്ങളിലായി 78 ഹോട്ടലുകളുണ്ട്. ഇവിടെ നിന്നുള്ള വരുമാനത്തിൽ നിന്ന് 82 കോടി രൂപ ഹവാലയായി ഇന്ത്യയിലെത്തിച്ചു. സീഷെല്ലിനു ബെംഗളൂരുവിൽ എട്ടും ചെന്നൈയിൽ ആറും മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽ ഒന്നു വീതവും ഹോട്ടലുകളുണ്ട്. കോഴിക്കോട് മാവൂർ റോഡിൽ വൻ തുകകളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിട്ടണ്ടെങ്കിലും തുക തീരെ കുറച്ചാണു കാണിച്ചിരിക്കുന്നത്. . 100 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകളും കണക്കിൽ പെടാത്ത 1.28 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്..

മലപ്പുറം പുളിക്കൽ സ്വദേശികളായ  അബ്ദുൽ റസാഖ്, റഷീദ് അലി, അഹമ്മദ് കബീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സീ ബ്രീസ് ലോജിസ്റ്റിക്സിന്റെ പേരിൽ 78 കോടി രൂപയുടെ ഹവാല ഇടപാടുകൾ കണ്ടെത്തി. മൊബൈൽ പാർട്ടുകൾ ചൈനയിൽ നിന്നു ദുബായ് വഴി കേരളത്തിലേക്കു കൊറിയർ സർവീസ് വഴി അയച്ചിട്ടുണ്ട്. ഇതിനായി  9 ഷെൽ കമ്പനികളാണ് കോഴിക്കോട്ട് റജിസ്റ്റർ ചെയ്തത്. കസ്റ്റംസ് തീരുവ വെട്ടിക്കുന്നതിനായി വില കുറച്ചു കാണിച്ചാണ് മൊബൈൽ പാർട്സുകൾ അയച്ചത്.കേസില്‍ ഹവാല ഇടപാടുകളടക്കം കണ്ടെത്തിയതിനാൽ, വിവരങ്ങൾ ഇഡി അടക്കമുള്ള മറ്റു കേന്ദ്ര ഏജൻസികൾക്ക് കൈമാറും 

ENGLISH SUMMARY:

The Income Tax Department has uncovered hawala transactions worth around ₹160 crore during raids in Kozhikode and Malappuram. Major findings emerged from the inspection of Sea Shell hotel chains owned by a Nadapuram native and Sea Breeze Group companies linked to residents of Pulikkal, Malappuram.