കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെ കുടുക്കിയത് ഒന്‍പതുകാരന്‍ മകന്‍റെ മൊഴി. കേസിലെ ഏക സാക്ഷിയായ ഒന്‍പതുകാരന്‍റെ മുന്നില്‍വച്ചാണ് ഭാര്യയും കാമുകനും സംഘവും ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ജൂണ്‍ ഏഴിന് രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ഖേര്‍ലി ടൗണിലാണ് സംഭവം നടന്നത്. 

വാടക സാധനങ്ങള്‍ വില്‍ക്കുന്ന കടനടത്തുന്ന വീരു ജാദവാണ് കൊല്ലപ്പെട്ടത്. വീരുവിന്‍റെ ഭാര്യ അനിതയുമായി ബന്ധമുള്ള പ്രദേശവാസിയായ കാശ്മീരം പ്രജാപതും നാലു പേരുമാണ് കൊലയ്ക്ക് പിന്നില്‍. 

കട്ടിലിന്‍റെ കുലുക്കം കേട്ടാണ് താൻ ഉണർന്നതെന്ന് കുട്ടിയുടെ മൊഴിയിലുണ്ട്. കാശിറാം തലയിണ കൊണ്ട് അച്ഛന്‍റെ മുഖത്ത് അമർത്തുന്നത് താൻ കണ്ടുവെന്നും അമ്മ അനിത സമീപത്ത് നിൽക്കുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. ഇടപെടാൻ ശ്രമിച്ചപ്പോൾ കാശിറാം മിണ്ടാതിരിക്കാൻ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും ഖേർലി എസ്എച്ച്ഒ ധീരേന്ദ്ര സിങ് പറഞ്ഞു. 

'എന്‍റെ അച്ഛന്‍ ആക്രമിക്കപ്പെട്ടു. അമ്മ ഒന്നും പറഞ്ഞിരുന്നില്ല. ഞാന്‍ അച്ഛന്‍റടുത്തേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ കാശ്മീരം അങ്കിള്‍ എന്നെ വഴക്കുപറഞ്ഞു. അമ്മ വളരെ മോശമാണ്. അച്ഛനെ കൊന്നു', എന്നാണ് ഒന്‍പതു വയസുകാരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. വിവാഹമോചിതരായ അനിതയും വീരുവും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ജനറൽ സ്റ്റോർ അനിതയുടെ കടയ്ക്ക് സമീപം കച്ചവടം നടത്തുന്നയാളാണ് കാശിറാം. ഇങ്ങനെയാണ് ഇരുവരും അടുപ്പത്തിലാകുന്നതും വീരുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലെത്തുന്നത്. കുട്ടിയുടെ മൊഴിക്ക് പിന്നാലെ അമ്മയും കാമുകനും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ENGLISH SUMMARY:

A nine-year-old boy's crucial testimony led police to arrest his mother, Anita, and her lover, Kashiram Prajapat, along with four others, for the murder of his father, Veeru Jadhav, in Kherli, Rajasthan.