TOPICS COVERED

തിരുവനന്തപുരം ആലങ്കോട് പ്ളസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക്  സീനിയേഴ്സിന്‍റെ  മര്‍ദനം. ഇടിവളകൊണ്ട് ഇടിച്ച് കണ്ണിനും മുഖത്തും ഗുരുതര പരുക്ക്. ഏഴ് പ്ളസ് ടൂ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ അറിയിച്ചു.

പ്ളസ് വണ്‍ ക്ളാസ് തുടങ്ങിയ ആദ്യ ദിവസം തന്നെ റാഗിങ്ങും മര്‍ദനവും. ആറ്റിങ്ങല്‍ ആലങ്കോട് ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നാണ് പരാതി. മൂന്ന് +1 വിദ്യാര്‍ഥികളെ +2 വിദ്യാര്‍ഥികള്‍ ക്രൂരമായി ആക്രമിച്ചു.

റാഗിങ്ങിലാണ് തുടക്കം. പേര് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞതിന് ശബ്ദം കുറഞ്ഞ് പോയെന്നതാണ് കുറ്റം. അതിനെ ചൊല്ലി തര്‍ക്കമായി ഒടുവില്‍ കയ്യാങ്കളിയായി. അതിനിടയിലായിരുന്നു ഇടിവളയിട്ടുള്ള ആക്രമണം. +1ലെ അമീന്‍, അമീര്‍,മുനീര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തെന്ന് സ്കൂള്‍ അറിയിച്ചു. നഗരൂര്‍ പൊലീസും അന്വേഷണം തുടങ്ങി.

ENGLISH SUMMARY:

In Alangode, Thiruvananthapuram, a Plus One student sustained serious injuries to the eye and face after being assaulted with a belt by senior students. The school has suspended seven Plus Two students in connection with the incident.