പത്തനംതിട്ട മെഴുവേലിയില്‍ ഇരുപതുകാരി പ്രസവിച്ച നവജാതശിശുവിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ക്ഷതം എങ്ങനെയുണ്ടായി എന്നതില്‍ പൊലീസ് അന്വേഷണം തുടങ്ങി. ജനിച്ചയുടന്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞു എന്ന സംശയത്തിലൂന്നിയാണ് അന്വേഷണം. കാമുകനില്‍ നിന്ന് ഗര്‍ഭിണിയായ വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്ന യുവതി ഇന്നലെ പുലര്‍ച്ചെയാണ് വീട്ടില്‍ പ്രസവിച്ചത്.