നടന്‍ ആര്യയുടെ വീട്ടില്‍ ഇംകംടാക്സ് പരിശോധന. ആര്യയുമായി ബന്ധമുള്ള സി ഷെല്‍ ഹോട്ടല്‍ ശൃംഖലയിലും പരിശോധന. രാവിലെ എട്ടുമണിയോടെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയത്. കോഴിക്കോട്ടെ ഹോട്ടലിലും പരിശോധ നടന്നു. ആര്യയ്ക്ക് ബിസിനസ് പങ്കാളിത്തമുള്ള കോഴിക്കോട് മാവൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സീഷെല്‍ ഹോട്ടലിലും അപ്പാര്‍ട്ട്മെന്‍റിലുമാണ് കൊച്ചിയില്‍ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പൂനമല്ലി ഹൈ റോഡിലുള്ള ആര്യയുടെ വീട്ടിലും ഇതുമായി ബന്ധപ്പെട്ട് പരിശോധന നടന്നു. എന്നാല്‍ ആര്യ ഈ ഹോട്ടലുകള്‍ കുറച്ചുവര്‍ഷം മുന്‍പ് കേരളത്തിലുള്ള ഒരു ബിസിനസുകാരന് വിറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
തലശേരി സ്വദേശിയായ ഈ ബിസിനസുകാരന്‍റെ കേരളത്തിലുള്ള ബിസിനസുകള്‍ നേരത്തെ തന്നെ ഇംകം ടാക്സിന്‍റെ സ്കാനറിലാണെന്നാണ് വിവരം. ഹോട്ടല്‍ ബിസിനസുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് നടന്നോ എന്നതിലാണ് പരിശോധന. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ചെന്നൈയിലെ റെയ്ഡ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹോട്ടലിന്‍റെ ഓണര്‍ഷിപ്പ് ഹിസ്റ്ററി ഉള്‍പ്പെടെ പരിശോധിക്കാനാണ് ആര്യയുടെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.