ഉത്തര്‍ പ്രദേശില്‍ സിഎന്‍ജി പമ്പ് ജീവനക്കാരന് നേരെ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവതി. കാറിന് ഇന്ധനം നിറയക്കാന്‍ വന്ന യുവതിയാണ് ഹര്‍ദോയി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സിഎന്‍ജി ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരന് നേരെ ആക്രമണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. യുവതിക്കെതിരെ കേസ് എടുത്തു.
കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയില്‍ സുരക്ഷ കാരണങ്ങള്‍ ചൂണ്ടികാട്ടി പമ്പ് ജീവനക്കാരനായ രജനീഷ് യുവതിയോടും കുടുംബത്തോടും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച കുടുംബം ജീവനക്കാരനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. അരിബ ഖാന്‍ എന്ന യുവതി തോക്കുമായി രംഗത്ത് എത്തിയത്. 'വെടിയുണ്ടകള്‍ ദേഹത്ത് പതിക്കുന്നത് കാണണോ ?' എന്ന് ചോദിച്ചുകൊണ്ടായിരുന്നു യുവതി ജീവനക്കാരന് നേരെ തോക്ക് ചൂണ്ടിയത്. പിന്നാലെ യുവതിയുടെ മാതാവ് ഇവരെ പിന്നിലേക്ക് വലിച്ച് കൊണ്ട് പോകുന്നതായി ദൃശ്യങ്ങളില്‍ കാണാം.
വിഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവത്തില്‍ രജനീഷ് കുമാര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നലെ പൊലീസ് അരീബാ ഖാന്‍റെ കൈയില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച തോക്ക് പിടിച്ചെടുക്കുകയും ചെയ്തു.