TOPICS COVERED

കടലൂരില്‍ 80കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കടലൂര്‍ പന്‍‌റുട്ടി സ്വദേശി സുന്ദരവേലിനെയാണ് പിടികൂടിയത്. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച ഇയാളെ കാലില്‍ വെടിവച്ചാണ് പിടിച്ചത്.

 വൈകിട്ട് നടക്കാന്‍ ഇറങ്ങിയതായിരുന്നു 80കാരി. ഇതുകണ്ട സുന്ദരവേല്‍ ഇവരെ പിന്തുടരുകയും സമീപമുള്ള കുറ്റിക്കാട്ടിലേക്ക് പിടിച്ച് കൊണ്ടുപോകുകയും ചെയ്തു. ഇവരുടെ ആഭരണങ്ങള്‍ കവര്‍ന്നെടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നു.പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സുന്ദരവേലാണ് പിന്നിലെന്ന് കണ്ടെത്തി. ഇന്ന് രാവിലെ ഇയാള്‍ ഒളിച്ചിരിക്കുന്ന സ്ഥലം പൊലീസ് കണ്ടെത്തി. ഇന്‍സ്പെക്ടര്‍ വേലുമണിയും സംഘവുമാണ് ഇയാളെ പിടികൂടാന്‍ പോയത്. എന്നാല്‍ കത്തി ഉപയോഗിച്ച് പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും രണ്ടുപൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതോടെ പ്രതിയുടെ കാലിനെ വെടിവച്ച് പിടികൂടുകായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ സുന്ദരവേലിനേയും പൊലീസുകാരേയും പന്‍‌റുട്ടി ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ നാല് കവര്‍ച്ചാകേസുകളുണ്ട്. രണ്ടുദിവസം മുന്‍പാണ് സുന്ദര്‍വേല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

ENGLISH SUMMARY:

Cuddalore rape case, 80 year old woman raped, Panruti Sundaravel arrest, Tamil Nadu crime news, police shoot accused, elderly woman assault, Cuddalore police action, rape accused shot, Tamil Nadu sexual assault case, crime against elderly