ലോഡ്ജിൽ ലഹരി ഉപയോഗമെന്ന് വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവും പെൺ സുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം ശ്രീകാര്യം ഭാഗത്തെ ഒരു ലോഡ്ജിൽ നിന്നുമാണ് യുവതിയെയും യുവാവിനെയും പൊലീസ് എംഡിഎംഎയുമായി പിടികൂടിയത്. മൺവിള സ്വദേശി അനന്തു , ചടയമംഗലം സ്വദേശി ആര്യ എന്നിവരാണ് കസ്റ്റഡിയിലായത്.
ഇവരില്‍ നിന്ന് അഞ്ചു ഗ്രാം എംഡിഎംഎ കണ്ടെത്തി. തുമ്പ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇരുവരും രണ്ട് ദിവസം മുമ്പാണ് ലോഡ്ജിൽ മുറിയെടുത്തത്. എസ്എച്ച്ഒ ബിനു, എസ്ഐ ബിജു എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.