കൊല്ലം മേയര്‍ക്കെതിരെ കത്തിയുമായി യുവാവിന്‍റെ ഭീക്ഷണി. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി മേയര്‍ ഹണി ബഞ്ചമിന്‍ മനോരമ ന്യൂസിനോട്. കത്തിയുമായി എത്തിയ യുവാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കഴിഞ്ഞ ദിവസം കത്തിയുമായി വന്ന യുവാവ് മേയറുടെ വീട് നാട്ടുകാരോടാണ് അന്വേഷിച്ചത്. അസ്വാഭികത തോന്നിയ നാട്ടുകാര്‍ വിവരം മേയറെ അറിയിച്ചു. മേയര്‍ വിവരം പൊലീസിനു കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതുപോലൊരു അവ്യക്തമായ ദൃശ്യങ്ങളാണ് കിട്ടിയത്. ഇതില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
വഴിയോര കച്ചവടം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചിലരുമായി വാക്കു തര്‍ക്കമുണ്ടായിരുന്നതായും മേയര്‍ പൊലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു അന്വഷണം ആരംഭിച്ചു. വീടിനുശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.