തലശേരിയിലെ എക്ലിപ്സ് സലൂണില്‍ സ്പാ ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമമെന്നു പരാതി. ഹെയര്‍ മസാജിങ് ചെയ്യുന്നതിനിടെ യുവതിയെ സലൂണ്‍ ഉടമ കണ്ണൂര്‍ താണ സ്വദേശി ഷമീര്‍ കയറിപ്പിടിച്ചെന്നാണ് പരാതി. ലൈംഗിക ഉദ്ദേശത്തോടെ കയറിപ്പിടിച്ചെന്നും സ്ത്രീയ്ക്ക് മാനഹാനി വരുത്തിയെന്നും എഫ്ഐആര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ പത്താം തിയതി വൈകിട്ടായിരുന്നു സംഭവം. യുവതി വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഉടമ ഷമീറിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.