TOPICS COVERED

പൊലീസ് സ്റ്റേഷനില്‍ വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വൈശാഖ് ആണ് അറസ്റ്റിലായത്. വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യം പകര്‍ത്തിയ ശേഷം ഉദ്യോഗസ്ഥയ്ക്ക് അയച്ചു കൊടുത്ത് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. 

സ്റ്റേഷനോട് ചേർന്ന് വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്. ക്യാമറ  പ്രതിയുടെ മൊബൈലുമായി കണക്ട് ചെയ്തിരുന്നു. ദൃശ്യങ്ങൾ പൊലീസുകാരിക്ക് അയച്ചു നൽകിയതോടെ ഉദ്യോഗസ്ഥ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഫോണില്‍ നിന്നും വനിതാജീവനക്കാരുടേതടക്കം  വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. 

ENGLISH SUMMARY:

A Civil Police Officer, Vaishakh, from Vandiperiyar station in Kerala, has been arrested for installing a hidden camera in the women employees' changing room and blackmailing an officer with the footage.