പ്രണയം തുടരാന്‍ ഭക്ഷണത്തില്‍ വിഷം നല്‍കി കുടുംബത്തെ വകവരുത്താന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. കര്‍ണാടക ഹാസനിലെ ചൈത്ര എന്ന 33 കാരിയാണ് അറസ്റ്റിലായത്. പ്രണയ ബന്ധം ഭര്‍ത്താവ് തടയുമെന്ന ഭയത്തില്‍ യുവതി മാസങ്ങളായി ഭര്‍ത്താവും രണ്ട് മക്കളും ഭര്‍തൃപിതാവും അടങ്ങുന്ന കുടുംബത്തിന് ഉറക്കഗുളിക ചേര്‍ത്ത ഭക്ഷണമാണ് നല്‍കിയിരുന്നത്. ഈയിടെ ചൈത്രയുടെ ബാഗില്‍ നിന്നും ഗജേന്ദ്ര ഗുളികകള്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയിരുന്നത്. കാമുകന്‍ ശിവയുടെ സഹായത്തോടെയാണ് യുവതി മരുന്ന് എത്തിച്ചത്. ഇയാള്‍ ഒളിവിലാണ്.
11 വര്‍ഷം മുന്‍പാണ് ചൈത്രയും ഗജേന്ദ്രയും വിവാഹിതരാകുന്നത്. എട്ടും 10 വയസുള്ള രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. ഇതിനിടയില്‍ പുനീത് എന്നയാളുമായി ചൈത്രയ്ക്ക് ബന്ധമുണ്ടായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് ഗജേന്ദ്ര ഇക്കാര്യം അറിയുകയും ഭാര്യയുമായി തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. പിന്നീട് വീട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടായി.
എന്നാല്‍ അയല്‍വാസിയായ ശിവു എന്നയാളുമായി ചൈത്ര പിന്നീട് പ്രണയത്തിലായി. ഇക്കാര്യം ഗജേന്ദ്ര അറിയിക്കുകയും ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുകയും ഗജേന്ദ്രയ്ക്കെതിെരെ കേസെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് കുടുംബത്തെ കൊലപ്പെടുത്തുന്നതിനായി ചൈത്ര ഭക്ഷണത്തിൽ പതിവായി മരുന്ന് കലർത്താൻ തുടങ്ങിയത്. ഈ കാലയളവില്‍ കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കാതെ ചൈത്ര ഗൂഡാലോചന നടത്തി. കാമുകനായ ശിവയുടെ സഹായത്തോടെയാണ് ഉറക്ക ഗുളികകള്‍ വാങ്ങിയതെന്നാണ് വിവരം.