സ്വന്തം അമ്മയെ ഇറക്കിവിട്ടത് ചോദ്യം ചെയ്ത അയല്‍ക്കാരനേയും ഭാര്യയേയും വീട്ടില്‍ കയറി ആക്രമിച്ച യുവാവും കൂട്ടാളിയായ പിടിയില്‍. റാന്നി സ്വദേശി നിധിനും അയല്‍ക്കാരനും കൂട്ടാളിയുമായ മുരളീധരനുമാണ് അറസ്റ്റിലായത്.
നിധിന്‍ വീട്ടിലെത്തി അമ്മയെ മര്‍ദിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തി അമ്മയെ മര്‍ദിക്കുകയും പെരുമഴയത്ത് വലിച്ചിഴത്ത് വീടിന് പുറത്താക്കുകയും ചെയ്തു. അയല്‍ക്കാരനായ മനു ഇത് തടയുകയും നിധിനെ ഉപദേശിക്കുകയും ചെയ്തു.
ഇതിന്‍റെ വിരോധത്തില്‍ നിധിന്‍ മുരളീധരന്‍ നായരേയും കൂട്ടി മനുവിന്‍റെ വീട്ടിലെത്തി അതിക്രമിച്ചു കയറി മര്‍ദിച്ചത്. തടയാന്‍ എത്തിയപ്പോള്‍ ഭാര്യയേയും ആക്രമിച്ചു. മനുവിന്‍റെ ഭാര്യയുടെ പരാതിയിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ ഇരുവര്‍ക്കും ജാമ്യവും ലഭിച്ചു.