കോട്ടയം വൈക്കത്തുനിന്ന് തിങ്കളാഴ്ച കാണാതായ ഫിഷ് ഫാം ഉടമ വിപിന്‍ നായരെ മരിച്ചനിലയില്‍ കണ്ടെത്തി. അട്ടാറ തോട്ടിലാണ് മൃതദേഹം കണ്ടത്.
വിപിൻ നായർ (52) തിങ്കളാഴ്ച മുതലാണ് കാണാതായത്. സംഭവത്തിൽ വൈക്കം പൊലീസ് സ്ഥലത്തെത്തി ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. ഫിഷ് വേൾഡ് അക്വാടൂറിസം ഫാമിന്റെ ഉടമയാണ് ചെമ്മനത്തുകര മുല്ലക്കേരിൽ വിപിൻ നായർ.