കോഴിക്കോട് താമരശേരിയില്‍ വിദ്യാര്‍ഥിനിയെ സ്റ്റോപ്പില്‍ ഇറക്കാതെ പോയ സ്വകാര്യ ബസിനെതിരെ നടപടി. താമരശേരി  നിലമ്പൂര്‍ റൂട്ടിലോടുന്ന എ വണ്‍ എന്ന ബസിനെതിരെയാണ് ട്രാഫിക് പൊലീസ് പിഴചുമത്തിയത്. 

താമരശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ചുങ്കം  പഴശിരാജ സ്കൂള്‍ സ്റ്റോപ്പില്‍ ഇറങ്ങാനായാണ്  പ്ലസ്ടു  വിദ്യാര്‍ഥിനി ബസില്‍ കയറിയത്.  എന്നാല്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ നിര്‍ത്താന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് രണ്ടുകിലോമീറ്റര്‍ അകലെ കുടുക്കില്‍ ഉമ്മരം സ്റ്റോപ്പില്‍ വിദ്യാര്‍ഥിനിയെ ഇറക്കിവിടുകയായിരുന്നു. ഇവിടെ നിന്നും  വിദ്യാര്‍ഥിനി തിരികെ നടന്നാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി താമരശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബസ് കണ്ടക്ടര്‍, ഡ്രൈവര്‍ എന്നിവര്‍ക്ക് പൊലീസ് താക്കീതും നല്‍കി.