കോഴിക്കോട് പന്തീരങ്കാവിൽ സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് 40 ലക്ഷം രൂപ കവർന്നു. പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലാണ് സ്വകാര്യ ബാങ്ക് ജീവനക്കാരില്‍നിന്ന് പണം തട്ടിയെടുത്ത് കടന്നത്. സ്വകാര്യ സ്ഥാപനത്തിൽ പണയം വച്ച സ്വർണ്ണം ബാങ്കിലേക്ക് മാറ്റിവെയെക്കാനെന്ന് വിശ്വസിപ്പിച്ചായിരുന്നു കവർച്ച.
സ്വകാര്യ ബാങ്ക് ജീവനക്കാരനായ അരവിന്ദിനും മറ്റു ജീവനക്കാർക്കും ഒപ്പാണ് ഷിബിൻലാൽ പന്തീരങ്കാവിലെ സ്വകാര്യ സ്ഥാപനത്തിലെത്തിയത്. 38 ലക്ഷത്തിന് പണയംവച്ച സ്വര്‍ണം സ്വകാര്യ ബാങ്കിലേക്ക് മാറ്റിവയ്ക്കാമെന്ന് വിശ്വസിപ്പിച്ചാണ് ബാങ്ക് ജീവനക്കാരെ ഇവിടെ എത്തിച്ചത്. സ്വര്‍ണം പണയമെടുക്കാനുള്ള 40 ലക്ഷം രൂപയുമായാണ് ബാങ്ക് ജീവനക്കാര്‍ എത്തിയത്.
സ്വകാര്യ സ്ഥാപനത്തിനുമുന്നില്‍വച്ച് അരവന്ദന്‍റെ പക്കലുണ്ടായിരുന്ന പണമടങ്ങിയ ബാങ്ക് ഷിബിന്‍ലാല്‍ തട്ടിയെടുത്ത് ഒാടി. സമീപത്ത് മുന്‍കൂട്ടി തയ്യാറാക്കിവച്ചിരുന്ന ഇരുചക്രവാഹനത്തില്‍ കടന്നു. ഇല്ലാത്ത സ്വര്‍ണത്തിന്‍റെ പേരില്‍ ആസൂത്രിതമായിട്ടായിരുന്നു കവര്‍ച്ച
മറ്റു ബാങ്കുകളെയും ഇതേ ആവശ്യത്തിനായി ഷിബിന്‍ സമീപിച്ചെങ്കിലും സംശയംതോന്നിയതിനാല്‍ അവര്‍ തുടര്‍നടപടി സ്വീകരിച്ചില്ല. മൂന്നുദിവസം മുന്‍പാണ് ഇസാഫ് ജീവനക്കാർ വീട്ടിലെത്തി ഷിബിൻ ലാലിനു അക്കൗണ്ട് തുറന്നുനല്‍കിയത്.