പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകിയുടെ മകളെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിന് ജീവിതാവസാനം വരെ തടവ് ശിക്ഷ. മുൻ കാമുകിയുടെ രണ്ട് വയസുള്ള മകളെ ക്രൂരമായി മർദ്ദിച്ച് നട്ടെല്ല് പുറത്തെടുത്ത് കൊലപ്പെടുത്തിയതിനാണ് ശിക്ഷ. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ട്രാവിസ് റേ തോംപ്സൺ എന്ന 27കാരനാണ് മുൻ കാമുകിയുടെ രണ്ട് വയസ് മാത്രം പ്രായമുള്ള മകളെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്.
കാമുകി പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെയായിരുന്നു രണ്ട് വയസുകാരിയായ ജാക്വിലിൻ ഷിംഗൽ ക്രൂര മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. 2022 മെയ് 2നായിരുന്നു സംഭവം. അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു 27കാരന്റെ ക്രൂരത. 2 വയസുകാരിയുടെ അമ്മയെ ഫോണിൽ വിളിച്ച ശേഷമായിരുന്നു മർദ്ദനം. കുട്ടിയുടെ നിലവിളി കേട്ട് ഭയന്ന് അമ്മ ഓഫീസിൽ നിന്ന് തിരികെ എത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെയാണ്. അമ്മ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.