TOPICS COVERED

തൃശൂർ വരന്തരപ്പിള്ളിയിൽ ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. ദിവ്യ ജോലിയ്ക്കായി പോകുന്ന സമയത്ത് കുഞ്ഞുമോൻ ദിവ്യയെ പിന്തുടർന്നു. ബസിൽ പോകുന്നതിനിടെ വഴിമധ്യേ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കിൽ കയറി പോകുന്നതാണ് കുഞ്ഞുമോൻ കണ്ടത്. തുടർന്നായിരുന്നു കൊലപാതകം നടത്തിയെന്നാണ് കുഞ്ഞുമോൻ പ്രാഥമികമായി നൽകിയിരിക്കുന്ന മൊഴി. പ്രതി നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

ഇന്നലെ ഉച്ച കഴിഞ്ഞ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നെഞ്ചുവേദനമൂലമാണ് മരണമെന്ന് കുഞ്ഞുമോന്‍ ബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടിക്കെത്തിയ പൊലീസ് സംശയം തോന്നി കുഞ്ഞുമോനെ ചോദ്യം ചെയ്തതിലൂടെയാണ് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ഇരുവരും വരന്തരപ്പിള്ളിയിലെ വാടക വീട്ടിലെത്തിയിട്ട് അധികനാളായിട്ടില്ല. ജോലി സ്ഥലത്തേക്ക് ഭാര്യ ദിവ്യ ബസില്‍ പോകുമ്പോള്‍ കുഞ്ഞുമോന്‍ പിന്തുടര്‍ന്നു. വഴിമധ്യേ ബസില്‍ നിന്നിറങ്ങി ആണ്‍സുഹൃത്തിന്‍റെ ബൈക്കില്‍ കയറി പോകുന്നത് കണ്ടു. ഇതിലെ പകയാണ് കൊലപാതകത്തിന് കാരണം

ENGLISH SUMMARY:

More details have emerged regarding the murder of a wife by her husband in Varandarappilly, Thrissur, where she was suffocated to death. The husband, identified as Kunjumon, suspected his wife, Divya, had an affair with another man. Kunjumon reportedly followed Divya when she was on her way to work. He witnessed her alighting from a bus midway and then getting on a motorbike with another man. This sighting allegedly prompted him to commit the murder, according to Kunjumon's preliminary statement to the police. The accused is currently in police custody and is being interrogated in detail.