കുവൈത്തില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ ഇന്ത്യക്കാരന് വധശിക്ഷ. കുവൈത്തിലെ സാല്‍മി മരുഭൂമിയിലാണ് സംഭവം. ദാമ്പത്യ തര്‍ക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുവൈത്ത് ക്രിമിനല്‍ കോടതിയുടേതാണ് വിധി.
സാൽമിയിലെ ദമ്പതികളുടെ വസതിയിലായിരുന്നു കൊലപാതകം നടന്നത്. പ്രതി ചുറ്റികകൊണ്ട് ഭാര്യയുടെ തലയില്‍ പല തവണ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കുകയാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പ്രതിയുടെയോ ഇരയുടെയോ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.