ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ ശ്രമിച്ച 33 കാരിയായ വീട്ടമ്മയെ 25 വയസുള്ള കാമുകന്‍ ഓയോ റൂമിലേക്കു വിളിച്ചുവരുത്തി കൊന്നു. ബെംഗളുരു കെങ്കേരിയില്‍ വെള്ളിയാഴ്ച രാത്രി നടന്ന കൊലപാതകം പുറത്തറിഞ്ഞത് ഇന്നു രാവിലെയാണ്.
കെങ്കേരി സ്വദേശിനി ഹരിണി വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. അടുത്തിടെ തന്നെക്കാള്‍ ഏഴുവയസ് ഇളവുള്ള യശസെന്ന സോഫ്റ്റ് വെയര്‍ എന്‍ജിനിയറുമായി പരിചയത്തിലായി. ബന്ധത്തെ കുറിച്ചു വീട്ടിലറഞ്ഞതോടെ ഹരിണി യെശസില്‍ നിന്നും സ്വയം അകലംപാലിച്ചു. ദിവസങ്ങള്‍ക്കു മുന്‍പ് ഇരുവരുമെത്തി പൂര്‍ണപ്രഞ്ജ ലേഔട്ടിലെ ഹോട്ടിലില്‍ മുറിയെടുത്തു. വെള്ളിയാഴ്ച രാത്രി ഹരിണിയെ കൊലപ്പെടുത്തി യശസ് രക്ഷപെട്ടുവെന്നാണു പൊലീസിന്റെ നിഗമനം. ഒളിവില്‍ പോയ യശസിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.