TOPICS COVERED

കൊച്ചിയില്‍ സുഹൃത്തിന്‍റെ മകന്‍റെ മാമോദിസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗുണ്ടകള്‍ ഏറ്റുമുട്ടി. തമ്മനം ഫൈസലും ലഹരിക്കേസുകളിലടക്കം പ്രതിയായ ചോക്ലേറ്റ് ബിനുവും തമ്മിലായിരുന്നു കയ്യാങ്കളി. തൈക്കൂടം പള്ളിക്ക് സമീപത്തെ ഹാളിലാണ് ചടങ് സംഘടിപ്പിച്ചത്. ഇവിടെ ഉച്ചയ്ക്ക് രണ്ട് മണിയോടെ അതിഥികളായെത്തിയ ഇരുവരും ഏറ്റുമുട്ടുകയായിരുന്നു. നേരത്തെ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇരുവരും നാളുകളായി ശത്രുതയിലാണ്. ഏറ്റുമുട്ടലിന് ശേഷം സ്ഥലംവിട്ട ഇരുവരും ഇതുവരെ പൊലീസില് പരാതിപ്പെട്ടിട്ടില്ല. വിവരം അറിഞ്ഞെത്തിയ മരട് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച ശേഷം കേസെടുക്കുന്നതില്‍ തീരുമാനമെടുക്കും. 

ENGLISH SUMMARY:

Goonda attack in kochi