കോഴിക്കോട് കുറ്റ്യാടിയില്‍ രാസലഹരി നല്‍കി യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍. കള്ളാടി സ്വദേശി അജ്നാസ് ആണ് പിടിയിലായത്. പോക്സോ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മംഗലാപുരത്തു നിന്നാണ് പൊലീസ് പിടികൂടിയത്.
എംഡിഎംഎ നല്‍കി അജ്നാസ് തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് ചൂണ്ടികാട്ടി 18 വയസുകാരനാണ് കുറ്റ്യാടി പൊലീസിനെ പരാതി അറിയിക്കുന്നത്. പ്രായപൂര്‍ത്തി ആകുന്നതിന് മുമ്പാണ് പീഡനം നടന്നതെന്നും പരാതിയില്‍ ഉണ്ട്. തനിക്കെതിരെ പൊലീസിന് പരാതി ലഭിച്ചു എന്ന് അറിഞ്ഞ അജ്നാസ് ഒളിവില്‍ പോയി.മൊബൈല്‍ ഫോണിന്‍റെ ലൊക്കേഷന്‍ പരിശോധിച്ച് രാജസ്ഥാനിലെ അജ്മീരിലാണ് അജ്നാസ് എന്ന് കണ്ടെത്തി പൊലീസ് അവിടെ എത്തി എങ്കിലും പ്രതിയെ പിടികൂടാനായില്ല.
കുറ്റ്യാടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന പ്രതിയെ കഴിഞ്ഞ ദിവസം മംഗലാപുരത്ത് വെച്ചാണ് പിടികൂടിയത്. പ്രതിക്കെതിരെ കൂടുതല്‍ പരാധികള്‍ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.