TOPICS COVERED

കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ കൊളത്തറ ആദിവാസിയൂരില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നാരോപണം. 17 വയസുകാരന്‍ ബിനുവിനെയാണ് ബന്ധുവീട്ടിലെ ജനലില്‍ തൂങ്ങി മരിച്ച നിലിയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച്ച മുമ്പ് ബിനുവിന്‍റെ സഹോദരനെയും വീടിന്‍റെ സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

​കുളത്തൂര്‍ ഉന്നതിയില്‍ സാംസ്കാരിക നിലയിത്തിനു സമീപത്തുള്ള ബന്ധുവിന്‍റെ വീട്ടിലാണ് ബിനുവിന്‍റെ മൃതദേഹം ഉണ്ടായിരുന്നത്. ജനലിലേക്ക് കഴുത്ത് വലിച്ചുകെട്ടി കാല്‍ നിലത്ത് കുത്തിയ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ മെയ് 20 ന് ബിനുവിന്‍റെ ജേഷ്ഠന്‍ വിപിനെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായി അസ്വാഭാവിക മരണങ്ങള്‍ സംഭവിച്ചിട്ടും കൃത്യമായ അന്വേഷണം ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

നാലുവര്‍ഷം മുന്‍പ് ബിനുവിന്‍റെ മറ്റൊരു സഹോദരനെയും അമ്മയെയും വീടിനടുത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് മൂത്ത മകന്‍ സുനില്‍ ജയിലിലാണ്. ബിനുവിന്‍റെ മരണത്തില്‍ പെരുവണ്ണാമുഴി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Suspicion surrounds the death of a young man found hanging in the tribal settlement of Kolathara, Chakkittapara panchayat, Kozhikode. Locals allege foul play and demand a thorough investigation.