• 'ദിയ കൃഷ്ണകുമാര്‍ പറഞ്ഞിട്ടാണ് തങ്ങളുടെ അക്കൗണ്ടിലൂടെ പണം വാങ്ങിയതെന്ന് ജീവനക്കാര്‍
  • 'ടാക്സ് പ്രശ്നമുളളതുകൊണ്ടാണ് നിങ്ങളുടെ അക്കൗണ്ട് കൊടുക്കുന്നതെന്ന് ദിയ പറഞ്ഞു'
  • 'ജാതീയമായി അധിക്ഷേപിച്ചു, അഞ്ചുലക്ഷം രൂപ തന്നാല്‍ പരാതി കൊടുക്കില്ലെന്ന് പറഞ്ഞു'

നടന്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ പരാതിയുമായി മകള്‍ ദിയയുടെ കടയിലെ വനിതാജീവനക്കാര്‍. തങ്ങളെ തട്ടിക്കൊണ്ടുപോയി, ഫോണ്‍ തട്ടിയെടുത്തുവെന്നും മുറിയില്‍ പൂട്ടിയിട്ട് കൊല്ലുമെന്ന് പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിച്ചു. ദിയ കൃഷ്ണകുമാര്‍ പറഞ്ഞിട്ടാണ് തങ്ങളുടെ അക്കൗണ്ടിലൂടെ പണം വാങ്ങിയത്. ടാക്സ് പ്രശ്നമുളളതുകൊണ്ടാണ് നിങ്ങളുടെ അക്കൗണ്ട് കൊടുക്കുന്നതെന്ന് ദിയ പറഞ്ഞു. ജാതീയമായി അധിക്ഷേപിച്ചു, അഞ്ചുലക്ഷം രൂപ തന്നാല്‍ പരാതി കൊടുക്കില്ലെന്നും പറഞ്ഞെന്ന് ജീവനക്കാര്‍ വിശദീകരിക്കുന്നു. 

അതേസമയം,  69 ലക്ഷം രൂപ ജീവനക്കാര്‍ തട്ടിയെടുത്തെന്നാണ് കൃഷ്ണകുമാര്‍ പറയന്നത്. ക്യു.ആര്‍ കോഡ് പ്രവര്‍ത്തിക്കില്ലെന്ന് പറഞ്ഞായിരുന്ന തട്ടിപ്പ്.  ജീവനക്കാരുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ മനോരമ ന്യൂസിനോട് പറഞ്ഞു. പരാതിക്കാര്‍ ഓഫിസിലെത്തിയ ദൃശ്യങ്ങള്‍  മനോരമ ന്യൂസിന് ലഭിച്ചു. പരാതിക്കാരേയും ഭര്‍ത്താക്കന്‍മാരേയും ദൃശ്യത്തില്‍ കാണാം

ENGLISH SUMMARY:

Female employees at actress Diya Krishna Kumar's shop have filed a complaint against actor Krishna Kumar and his family. The employees allege that they were abducted, their phones were snatched, and they were locked in a room and threatened with death. They claim that Diya Krishna Kumar instructed them to receive money through their accounts, stating it was due to tax issues. The employees further elaborate that they were subjected to caste-based abuse and were told that if they provided five lakh rupees, they would not file a complaint.