sex-racket-kozhikode

TOPICS COVERED

കോഴിക്കോട് മലാപ്പറമ്പിലെ അപ്പാര്‍ട്ട്മെന്‍റ് കേന്ദ്രീകരിച്ചുള്ള സെക്സ് റാക്കറ്റ് കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത. അപ്പാര്‍ട്ട്മെന്‍റ്  വാടകയ്ക്ക് എടുത്തയാള്‍ ഉടമയ്ക്ക് നല്‍കിയ വിവരങ്ങളില്‍ പലതും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. മുഖ്യപ്രതി വയനാട് സ്വദേശി ബിന്ദുവിനെതിരെ നേരത്തെയും സമാനകേസുകള്‍.

അപ്പാര്‍ട്ട്മെന്‍റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സ്ത്രീകളെയും ആവശ്യക്കാരായി എത്തിയവരെയും ഇന്നലെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. അപ്പാര്‍ട്ട്മെന്‍റ്  വാടകയ്ക്ക് എടുത്തയാള്‍ വിദേശത്താണ്. ഇയാള്‍ അപ്പാര്‍ട്ട്മെന്‍റിന്‍റെ സുപ്പര്‍വൈസറായാണ് ബിന്ദുവിനെ എത്തിച്ചത്. ഇയാളും ബിന്ദുവുമായുള്ള സാമ്പത്തിക ഇടപാടുകളടക്കം പൊലീസ് പരിശോധിക്കുകയാണ്. ഇയാള്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. 

അതേസമയം,  മെഡിക്കല്‍ കോളജ് പരിസരത്ത്  വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയതിന് ബിന്ദുവിന്‍റെ പേരില്‍ നേരത്തെയും കേസുണ്ട്. വയനാട്ടില്‍ ചെക്ക് കേസും കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വ്യാജ സ്വര്‍ണം പണയം വെച്ച കേസിലും പ്രതിയാണ് ബിന്ദു. മലാപ്പറമ്പ് കേസില്‍ അറസ്റ്റിലായ എട്ടുപ്രതികള്‍ക്കും ജാമ്യം അനുവദിച്ചു.

ENGLISH SUMMARY:

More arrests are likely in the sex racket case centered around an apartment in Malaparamba, Kozhikode. Police found that the tenant provided false information to the apartment owner. The main accused, Bindu from Wayanad, has previous involvement in similar cases.