TOPICS COVERED

കോഴിക്കോട് മലാപ്പറമ്പിലെ അപ്പാര്‍ട്മെന്റില്‍ ഇന്നലെ പൊലീസ് നടത്തിയ റെയ്ഡില്‍ സെക്സ് റാക്കറ്റിനെ പിടികൂടിയിരുന്നു. ആറു സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേരാണ് അറസ്റ്റിലായത്. രണ്ടു ഇടപാടുകരെയും നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇപ്പോഴിതാ സംഭവത്തെ പറ്റി കൂടുതല്‍ വിവരം പുറത്ത് വന്നിരിക്കുകയാണ്. 

സംഘം സ്ത്രീകളെ എത്തിച്ചത് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ്. ഡോക്ടർ വാടകയ്ക്ക് നൽകിയ ഫ്ലാറ്റിന് പ്രതിമാസം 1.15 ലക്ഷം രൂപയാണ് സംഘം വാടക നൽകിയിരുന്നത്. രണ്ടു വർഷം മുൻപാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെങ്കിലും 50 ദിവസം മുൻപാണ് സ്ത്രീകളെ എത്തിച്ചു തുടങ്ങിയത്. 

നടത്തിപ്പുകാരിയായ വയനാട് ഇരുളം സ്വദേശി ബിന്ദു നേരത്തെയും അനാശാസ്യകേന്ദ്രം നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവൻതിരുത്തി ഉപേഷ് എന്നിവരെയും പിടികൂടി. ഒരു മാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ഫ്ലാറ്റ്. സംഘത്തിലെ പെൺകുട്ടികൾക്കായി 3500 രൂപയാണ് ഒരു ഇടപാടുകാരനിൽനിന്ന് വാങ്ങുന്നതെങ്കിലും 1000 രൂപയാണ് പെൺകുട്ടികൾക്ക് നൽകിയിരുന്നത്. ശരാശരി 25 ഇടപാടുകാർ ഒരു ദിവസം ഫ്ലാറ്റിൽ എത്തിയിരുന്നു. മറ്റു ജില്ലകളിൽ ഇവർക്ക് കേന്ദ്രങ്ങളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.

റിസപ്ഷനിലെത്തിയ പൊലീസ് കൗണ്ടറിൽ ഇരുന്ന 3 പേരെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. പിന്നീട് എസ്ഐ എൻ.ലീലയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഫ്ലാറ്റിൽ കയറി മുറി തുറക്കുകയായിരുന്നു. ഇതിനിടെ ഒരാൾ ഓടിപ്പോയി. മുറിയിൽ നിന്നു 16,200 രൂപ പൊലീസ് കണ്ടെടുത്തു. 2 വർഷം മുൻപാണ് സംഘം ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെന്നും ക‍ൃത്യമായി വാടക നൽകിയിരുന്നതായും ഫ്ലാറ്റ് ഉടമ പറഞ്ഞു.

ENGLISH SUMMARY:

Police in Kozhikode, Kerala, busted a sex trafficking ring operating out of an apartment in Malaparamba. The raid, conducted yesterday based on a tip-off, led to the arrest of nine individuals, including six women and two customers. Further details reveal the operation, run by a woman named Bindu, was highly active, catering to an estimated 25 clients daily. Girls were reportedly paid ₹3500 per transaction.