എറണാകുളം കാക്കനാട്ടെ ജില്ലാ ജയിലില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പങ്കെടുത്തതില്‍ അന്വേഷണം. മെയ് 30ന് ജയില്‍ വെല്‍ഫെയര്‍ ഓഫീസറുടെ യാത്രയയപ്പാണ് വിവാദത്തിലായത്. ജീവനക്കാര്‍ ചേര്‍ന്നാണ് വെല്‍ഫെയര്‍ ഓഫീസര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചത്. ഓഫീസറുടെ വീട്ടുകാരും ബന്ധുക്കളം യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു.
ഒപ്പം ക്രിമിനല്‍ പശ്ചാത്തമുള്ള ചിലരും. ഇവരില്‍ പലരും നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചരാണ്. ചടങ്ങില്‍ പങ്കെടുത്തവരുടെ വിഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി . ഇതുസംബന്ധിച്ച സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജയില്‍ മേധാവിയാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചത്.